എന്തിനു വേണ്ടി ഞാന്‍
കാത്തിരുന്നു
ഭാവമറിയാത്ത രാഗമായി
കാത്തിരുന്നു
ഉണ്മയും സ്വപ്നവും വേര്‍തിരിച്ചറിയാത്ത
ഉന്മാദഭാവത്തില്‍
ഞാനിരുന്നു
എന്തിനു നീ ഒരു വര്‍ഷമായി
പാഴടഞ്ഞോരെന്‍ മനഭൂവില്‍
വീണുടഞ്ഞു
കനവില്‍ വിറയ്ക്കും
ചിറകുമായി
മാര്‍ഗമറിയാത്ത പക്ഷിയായി ഞാനിരുന്നു
എന്തിനോ വേണ്ടി
പ്രതീക്ഷിച്ചു ഞാന്‍
നിന്‍റെ വിരിമാറിന്‍
ചൂടിലലിഞ്ഞു ചേരാന്‍
നോവിന്‍ വടുക്കള്‍ നിറഞ്ഞ
ചിത്തത്തിലൊരു
പ്രണയാര്‍ദ്രമോഹം
തുടിച്ചുയര്‍ന്നു
ഒരു വാക്കു പോലും പറയാതെ നീ
എങ്ങോ ഇരുളിന്‍
മരീചികയായോളിച്ചു
വീണ്ടുമൊരു കദന കരിനിഴല്‍പ്പാടായി
നിയതി തന്‍
ശാപമായിഞാനിരുന്നു
എന്തിനു വേണ്ടി ഞാന്‍
കാത്തിരുന്നു
ഭാവമായി രാഗമായി
കാത്തിരുന്നു
ഉണ്മയും സത്യവും വേര്‍തിരിച്ചറിയാത്ത
ഉന്മാദഭാവത്തില്‍
ഞാനിരുന്നു